Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTപാലത്തായി: വിമൻ ഇന്ത്യ മൂവ്മെൻറ് ബാലാവകാശ കമീഷന് പരാതി നല്കി
text_fieldsbookmark_border
പാലത്തായി: വിമൻ ഇന്ത്യ മൂവ്മൻെറ് ബാലാവകാശ കമീഷന് പരാതി നല്കി തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായിയില്‍ സ്വന്തം വിദ്യാര്‍ഥിയായ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് സംസ്ഥാന ബാലാവകാശ കമീഷന് പരാതി നല്കി. അന്വേഷണത്തിൻെറ തുടക്കം മുതല്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടും ഐ.ജി രഹസ്യസ്വഭാവം കണക്കിലെടുക്കാതെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പോക്സോ കേസുമായി ബന്ധപ്പെട്ട ഇരയുടെ മൊഴിയും അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുമാണ് ഐ.ജി പുറത്തുവിട്ടത്. ഇത് ഔദ്യോഗിക കൃത്യവിലോപമാണ്. ഐ.ജിയുടെ അച്ചടക്കലംഘനത്തിനെതിരെ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story