കോവിഡ് നിയന്ത്രണം: പുനലൂരിൽ പരിശോധന കർശനമാക്കി

പുനലൂർ: കോവിഡ് വ്യാപനം തടയുന്നതിന് പുനലൂരിൽ നഗരസഭയിലെ 35 വാർഡുകളിലും പ്രഖ്യാപിച്ച നിയന്ത്രണം കർശനമായി പാലിക്കാൻ പൊലീസ് പരിശോധനയടക്കം ശക്തമാക്കി. പട്ടണത്തിലേക്കുള്ള എല്ലാ റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യസാധനങ്ങളും ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും ഒഴി​െകയുള്ള കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള സർവിസുകളും നിർത്തിവെച്ചു. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലും മാർക്കറ്റിലും ആളുകൾ സാമൂഹികഅകലം അടക്കം നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പൊലീസും ആരോഗ്യപ്രവർത്തകരും മിന്നൽ പരിശോധനയും നടത്തുന്നുണ്ട്. കടകൾ മിക്കതും അടഞ്ഞുകിടന്നതിനാൽ പട്ടണം വിജനമായി. പുനലൂർ നാലാമതും അടച്ചുപൂട്ടിയതിൽ ആശയക്കുഴപ്പം പുനലൂർ: കോവിഡ് ബാധിതർ കാരണം പുനലൂർ നഗരസഭ പ്രദേശം മൂന്നു തവണ അടച്ചുപൂട്ടിയതിനു ശേഷം നാലാമതും അപ്രതീക്ഷിതമായി നിയന്ത്രണമേർപ്പെടുത്തിയതിൽ ആശയക്കുഴപ്പം ഉയരുന്നു. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകരും വ്യാപാര സമൂഹവും കടുത്ത അതൃപ്തി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുനലൂർ താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയമായവരിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി കലക്ടർ പുനലൂർ നഗരസഭയിലെ 35 വാർഡുകൾ കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പരിശോധനഫലം വന്നവരിൽ 11 പേരും പൂനലൂർ താലൂക്കിനും നഗരസഭക്കും പുറത്തുള്ളവരാണ്. ഇതിൽ അഞ്ചുപേർ ഏരൂർ പഞ്ചായത്തിലും രണ്ടുവീതം അഞ്ചൽ, ഉമ്മന്നൂർ പഞ്ചായത്തിലും ഓരോന്ന് ഇളമാട്, വെളിനെല്ലൂർ പഞ്ചായത്തിലും ഉള്ളവരാണ്. 13 പേരിൽ മണിയാറുള്ള രണ്ടുപേർ മാത്രമാണ് നഗരസഭ പരിധിയിലുള്ളവർ. ഇവർക്ക് രോഗം പടർന്നത് ഏരൂർ പഞ്ചായത്തിലുള്ള ബന്ധുക്കളിൽ നിന്നാണ്. ബാക്കിയുള്ളവർ പരിശോധനക്കായി താലൂക്ക് ആശുപത്രിയിലെത്തിയത് കണക്കിലെടുത്താണ്​ നഗരസഭ പൂർണമായി നിയന്ത്രണത്തിലാക്കിയതെന്ന് ആക്ഷേപമുണ്ട്. നഗരസ‍ഭയിൽ താമസക്കാരായ ഒരു കുടുംബത്തിലെ രണ്ടുപേർക്ക് കോവിഡ് ആയതിനാൽ അവരുടെ വാർഡായ മണിയാർ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിയിരുന്നത്. പകരം മറ്റുള്ളവരെയും പുനലൂരിൻെറ പരിധിയിലാക്കി നാലാമതും ഇവിടെ നിയന്ത്രണത്തിലാക്കിയത് കച്ചവടക്കാരെ അടക്കം ബുദ്ധിമുട്ടിലാക്കി. പട്ടണത്തിലെ വ്യാപാരിക്കും തുടർന്ന്, മകനും ഉറവിടമറിയാത്ത കോവിഡ്- ബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന പുനലൂര്‍ പട്ടണം കഴിഞ്ഞ ഒമ്പതിനാണ് തുറന്നത്. കടകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ പട്ടണം സാധാരണ നിലയിലേക്ക്​ മടങ്ങുകയായിരുന്നു. ഈ വര്‍ഷം ആദ്യം ഇറ്റലിയില്‍നിന്ന്​ റാന്നിയിലെത്തിയ കുടുംബം പുനലൂരിലെ ബന്ധുവീടും പട്ടണത്തിലെ ബേക്കറിയും സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് മണിയാർ വാർഡ് ഒരു മാസത്തോളം അടച്ചിട്ടു. പിന്നീട് വാളക്കോട് സ്വദേശികളായ ദമ്പതിമാര്‍ക്ക് രോഗം വന്നതിനാൽ ഇവര്‍ താമസിക്കുന്ന കാരയ്ക്കാട് വാര്‍ഡ് ഒന്നരമാസത്തോളം അടച്ചിട്ടു. പിന്നീട്, കല്ലാര്‍ വാര്‍ഡിലെ ഗര്‍ഭിണിയായ യുവതിക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ വാര്‍ഡും ഒരുമാസത്തോളം അടച്ചിട്ടു. ഈ വാര്‍ഡിലെ അടച്ചിടല്‍ തുടരുമ്പോഴാണ് വ്യാപാരിക്കും മകനും രോഗം ബാധിച്ച് പട്ടണത്തിലെ അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.