തിരുവനന്തപുരം: വികസനാവശ്യത്തിന് ഭൂമി വിലകൊടുത്ത് ഏറ്റെടുക്കുന്നതിന് നിയമനിർമാണം നടത്താനുള്ള ഇടത് സർക്കാർ നീക്കം പ്ലാേൻറഷൻ മാഫിയയുടെ കൈയേറ്റം നിയമവിധേയമാക്കാനുള്ള ഗൂഢനീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഹാരിസൺ അനധികൃതമായി ബിലിവേഴ്സ് ചർച്ചിന് മറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റ് വിലകൊടുത്ത് വാങ്ങാനാണ് സർക്കാർ നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്. വികസനാവശ്യത്തിന് ഭൂമി ഏറ്റെടുക്കൽ നിയമമുണ്ടെന്നിരിക്കെ ഇത്തരം നീക്കം നിഗൂഢ ഇടപാടുകൾ നിയമവിധേയമാക്കാനാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിൻെറ നേതൃത്വത്തിൽ നടന്ന ഡീലുകളാണ് നീക്കങ്ങൾക്ക് പിന്നിൽ. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണം. ഇടതുസർക്കാർ കോർപറേറ്റ് തോട്ടം മാഫിയകൾക്ക് വിടുപണി ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.