കണിയാപുരം ഡിപ്പോയിൽ അണുനശീകരണം നടത്തി

കണിയാപുരം: കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ . കണിയാപുരം എ.ടി.ഒയുടെ നിർദേശപ്രകാരം ചൊവ്വാഴ്ച ഡിപ്പോ അടച്ചിട്ടാണ് ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ശുചീകരണം നടത്തിയത്​. ഉഷാരാജേഷ്, കെ. മുരളി, സുരേഷ് കാവിൽ, ഗിരീഷ് കുമാർ, സജീവ്, രാജേഷ്, അനിൽകുമാർ, അനൂപ്, സുരേഷ് ബാബു, സാബുകുമാർ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പൊടിമോൻ അഷ്‌റഫ് എന്നിവർ പങ്കെടുത്തു. 11ന്​ ഡിപ്പോയിലെത്തിയവരും ഡ്യൂട്ടിക്കെത്തിയ ജീവനക്കാരും ഹോം ക്വാറൻറീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.