കിണറ്റില്‍ വീണ പെൺകുട്ടിയെ അഗ്​നിശമന സേന രക്ഷപ്പെടുത്തി

വെഞ്ഞാറമൂട്: കിണറ്റിലകപ്പെട്ട പെണ്‍കുട്ടിയെ അഗ്​നിശമന സേന രക്ഷപ്പെടുത്തി. പൊരുന്തമണ്‍ സ്വദേശിയായ 15 വയസ്സുകാരിയാണ് കിണറ്റില്‍ അകപ്പെട്ടത്. വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം കണ്ടുനിന്ന പെണ്‍കുട്ടിയുടെ മാതാവി​ൻെറ നിലവിളികേട്ട് അടുത്ത പുരയിടത്തില്‍ ജോലിക്ക് നിന്നവര്‍ സ്ഥലത്തെത്തി കോണി കിണറ്റിലിറക്കി രക്ഷപ്പെടുത്താന്‍ ശ്രമി​െച്ചങ്കിലും വിഫലമായി. തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്​നിശമനസേനയെ വിവരമറിയിക്കുകയും അവര്‍ സ്ഥത്തെത്തി 50 അടി താഴ്ചയും 10 അടിയിലേറെ വെള്ളവുമുള്ള കിണറ്റില്‍നിന്ന്​ കുട്ടിയെ കരക്കെത്തിക്കുകയായിരുന്നു. അഗ്​നി ശമനസേന യൂനിറ്റിലെ ഫയര്‍മാന്‍ അഹമ്മദ് ഷാഫി അബ്ബാസിയാണ് കിണറ്റിലിറങ്ങിയത്. അണുനശീകരണത്തിനുപയോഗിക്കുന്ന അഗ്​നിശമന വാഹനം കട്ടപ്പുറത്ത് വെഞ്ഞാറമൂട്: അണുനശീകരണത്തിനുപയോഗിക്കുന്ന അഗ്​നിശമന സേന വാഹനം കട്ടപ്പുറത്ത്; പ്രതിഷേധവുമായി കോണ്‍ഗ്രസ്. വെഞ്ഞാറമൂട് അഗ്​നിശമന യൂനിറ്റിലെ വാഹനമാണ് കേടായി കിടക്കുന്നത്. സ്‌റ്റേഷന്‍ പരിധിയില്‍ പലയിടത്തും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശുചീകരണം നടത്തേണ്ടതായിരുന്നു. എന്നാല്‍ വാഹനം കേടായതുകാരണം ശുചീകരണം മുടങ്ങുകയും മതിയായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചില യുവജന സംഘടനകള്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം ഉണ്ടായ സ്ഥലങ്ങളില്‍ ശുചീകരണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്​ വാമനപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെഞ്ഞാറമൂട് അഗ്​നിശമന സേനാ ഓഫിസിന്​ മുന്നില്‍ പ്രതിഷേധിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍ ജി. പുരുഷോത്തമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സുധീര്‍, മഹേഷ് ചേരിയില്‍, ഡി.സി.സി അംഗം കീഴായിക്കോണം സോമന്‍, പഞ്ചായത്തംഗം ബീന രാജേന്ദ്രന്‍, കീഴായിക്കോണം അജയന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.