ചാന്ദ്രദിനം ഓൺലൈനിൽ ഒരുക്കി സ്ലേറ്റും പെൻസിലും കൂട്ടായ്മ

കിളിമാനൂർ: കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന പ്രവർത്തങ്ങൾ ഓൺലൈനിൽ ഒരുക്കി കിളിമാനൂരിലെ 'സ്ലേറ്റും പെൻസിലും' അക്കാദമിക കൂട്ടായ്മ. ഓൺലൈൻ ക്വിസ്, വർക് ഷീറ്റുകൾ, വായനക്കാർഡുകൾ, ഡിജിറ്റൽ നോട്ടുകൾ, വിഡിയോ പ്രസ​േൻറഷൻ തുടങ്ങി വിവിധ അക്കാദമിക വിഭവങ്ങളാണ് കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതി​ൻെറ ഓർമപുതുക്കാനാണ് ജൂലൈ 21 ചന്ദ്രദിനമായി ആചരിക്കുന്നത്. അമ്പിളിക്കല എന്ന പേരിലാണ് ചാന്ദ്രദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.