വീടുകയറി ആക്രമണം; പ്രതി പിടിയിൽ

ബാലരാമപുരം: വീടുകയറി ആക്രമണം; പ്രതി പിടിയിൽ. മുൻ വൈരാഗ്യത്തിൻെറ പേരിൽ പിതാവിനെയും മകനെയും വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിൽ വെങ്ങാനൂർ മോഡൽ ഹയർസെക്കൻഡറി സ്​കൂളിന് സമീപം രാജരാജീവ് സദനത്തിൽ ഉമ്മാച്ചു എന്ന രാജീവ് ശേഖറിനെ (31) അറസ്​റ്റുചെയ്തു. വെങ്ങാനൂർ ചാവടിനട ആറുകാൽ വീട്ടിൽ വിജയകുമാർ (65), അനീഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 12ന് രാത്രിയിലാണ്​ സംഭവം. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ജയിലിൽ കിടക്കുമ്പോൾ സന്ദർശിച്ചില്ലെന്നുള്ള വിരോധത്തിലും കേസിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ആരോപിച്ചാണ് ആക്രമണമെന്ന് പൊലീസ്​ പറയുന്നു. കമ്പിപ്പാരയും മറ്റുമായി വീട്ടിൽ കയറിയ സംഘം മക്കളുടെയും ഭാര്യയുടെയും മുന്നിൽ​െവച്ച് ആദ്യം അച്ഛൻ വിജയകുമാറിനെ ആക്രമിക്കുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് മകൻ അനീഷിനെ സംഘം ആക്രമിച്ചത്. ഇരുവർക്കും തലയിലും കൈയിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ആറാലുംമൂട് പാലയ്ക്കാപറമ്പ്​ സുബ്രഹ്​മണ്യക്ഷേത്രത്തിന് സമീപത്തുനിന്ന് പൊലീസ്​ ഇൻസ്​പെക്ടർ ജി. ബിനുവിൻെറ നേതൃത്വത്തിൽ എസ്​.ഐമാരായ എസ്​. വിനോദ്കുമാർ, തങ്കരാജ്, േഗ്രഡ് എസ്​.ഐ ഭുവനചന്ദ്രൻ, പൊലീസുകരായ അനിൽകുമാർ, ബിജു എന്നിവർ ചേർന്ന് പ്രതിയെ അറസ്​റ്റ്​ ചെയ്തു. മറ്റ്​ പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ്​ ഉൗർജിതമാക്കി. WhatsApp Image 2020-07-20 at 3.40.43 PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.