പാലോട്: നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ, മണലയം എന്നിവിടങ്ങളിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ്, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. കള്ളിപ്പാറ സ്വദേശിനിക്ക് സ്വകാര്യ ആശുപത്രിയിലെ ചികിത്സ സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായതെന്ന് കരുതുന്നു. നന്ദിയോട് പഞ്ചായത്തിലെ വെമ്പ്, മണലയം, കുറുപുഴ, ആലുങ്കുഴി, കള്ളിപ്പാറ, നന്ദിയോട്, പ്ലാവറ ഭാഗങ്ങളിലുള്ളവർ കർശനമായും ആരോഗ്യ വകുപ്പിൻെറ നിർദേശങ്ങൾ പാലിക്കണമെന്ന് പഞ്ചായത്ത്സെക്രട്ടറി മനോജ് അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം, ചല്ലിമുക്ക്, കൊച്ചു കരിക്കകം എന്നിവിടങ്ങളിൽനിന്ന് നാലുപേർ ചികിത്സയിലാണ്. ഇതിൻെറ അടിസ്ഥാനത്തിൽ കൊച്ചു കരിക്കകം, ചിപ്പൻചിറ, ഇലവു പാലം, കൊല്ലായിൽ, മടത്തറ, വേങ്കൊല്ല, എന്നിവിടങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടങ്ങളിൽ ചികിത്സയിലുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത് എന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.