Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​:...

കോവിഡ്​: കള്ളിപ്പാറയിലും മണലയത്തും പരിശോധന കർശനമാക്കി

text_fields
bookmark_border
പാലോട്: നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ, മണലയം എന്നിവിടങ്ങളിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതി​ൻെറ അടിസ്ഥാനത്തിൽ പൊലീസ്, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. കള്ളിപ്പാറ സ്വദേശിനിക്ക് സ്വകാര്യ ആശുപത്രിയിലെ ചികിത്സ സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായതെന്ന് കരുതുന്നു. നന്ദിയോട് പഞ്ചായത്തിലെ വെമ്പ്, മണലയം, കുറുപുഴ, ആലുങ്കുഴി, കള്ളിപ്പാറ, നന്ദിയോട്, പ്ലാവറ ഭാഗങ്ങളിലുള്ളവർ കർശനമായും ആരോഗ്യ വകുപ്പി​ൻെറ നിർദേശങ്ങൾ പാലിക്കണമെന്ന് പഞ്ചായത്ത്സെക്രട്ടറി മനോജ് അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം, ചല്ലിമുക്ക്, കൊച്ചു കരിക്കകം എന്നിവിടങ്ങളിൽനിന്ന് നാലുപേർ ചികിത്സയിലാണ്. ഇതി​ൻെറ അടിസ്ഥാനത്തിൽ കൊച്ചു കരിക്കകം, ചിപ്പൻചിറ, ഇലവു പാലം, കൊല്ലായിൽ, മടത്തറ, വേങ്കൊല്ല, എന്നിവിടങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇവിടങ്ങളിൽ ചികിത്സയിലുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത് എന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story