ശിവശങ്കറി​െൻറ വഴിവിട്ട പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാത്സല്യം മൂലം -പി.ടി. തോമസ്

ശിവശങ്കറി​ൻെറ വഴിവിട്ട പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാത്സല്യം മൂലം -പി.ടി. തോമസ് കൊച്ചി: സസ്പെൻഷനിലായ ഐ.ടി സെക്രട്ടറി എം. ശിവശങ്കറി​ൻെറ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് അമിത പുത്രീവാത്സല്യം മൂലമാണെന്ന് തെളിയിക്കുന്ന അവസാനത്തെ ഉദാഹരണമാണ് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സംഭവങ്ങളെന്ന് പി.ടി. തോമസ് എം.എൽ.എ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ശിവശങ്കറി​ൻെറ യാത്രാരേഖകൾ അടിയന്തരമായി പരി‍ശോധിക്കണം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കി​ൻെറ കൺസൾട്ടൻറ് ബഹുരാഷ്​ട്ര കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സി​ൻെറ ഡയറക്ടർ ജെയ്ക് ബാലകൃഷ്ണനാണെന്നത് ദുരൂഹത വർധിപ്പിക്കുന്നതാണ്. ഈ രണ്ടു കമ്പനിയും തമ്മിലുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണം. പ്രശാന്ത് ഭൂഷണടക്കം പ്രമുഖ നിയമജ്ഞർ, പി.ഡബ്ല്യു.സിയുമായി സർക്കാർ ഒരു കരാറും ഉണ്ടാക്കരുതെന്ന്​ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഈ കമ്പനിയുമായി ബന്ധം തുടർന്നത് സംശയാസ്പദമാണ്. എക്സാലോജിക് കമ്പനിയുടെ വരവുചെലവ്​ സംബന്ധിച്ച് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിൽനിന്ന്​ ലഭിച്ച കണക്കുപ്രകാരം ജെയ്ക് ബാലകൃഷ്ണന് ശമ്പളം കൊടുക്കുന്നതായി ഓഡിറ്റ് രേഖയിൽ കാണുന്നില്ല. എന്നാൽ, ജെയ്കി​ൻെറ കമ്പനിക്ക് മുഖ്യമന്ത്രി കൺസൾട്ടൻസി വാരിക്കോരി നൽകുകയാണ്. 2016 മുതൽ ഈ കമ്പനിയുടെ കൺസൾട്ടൻറായ ജെയ്കി​ൻെറ പി.ഡബ്ല്യു.സിക്ക് വ്യവസായ ഇടനാഴി -14,000 കോടി രൂപ, കെഫോൺ -2000 കോടി, ഇ ബസ് -6000 കോടി, ഇ-മൊബിലിറ്റി ഹബ് തുടങ്ങിയവ ഉൾ​െപ്പടെ 25,000 കോടി രൂപ ചെലവുവരുന്ന പദ്ധതികളുടെ കൺസൾട്ടൻസി നൽകിയതിനു പിന്നിൽ വലിയ അഴിമതിയാണ് നടന്നത്. സ്വപ്നയെ ശിവശങ്കർ നിയമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ട്. അന്ധനായ ധൃതരാഷ്​ട്രർക്ക് അമിത പുത്രവാത്സല്യംകൊണ്ട് മാനസികമായും അന്ധത ബാധിച്ചതുപോലെ മുഖ്യമന്ത്രി അമിത പുത്രവാത്സല്യത്താൽ കേരള ജനതയെ അന്ധരാക്കാൻ ശ്രമിക്കുകയാണ്. ചട്ടവിരുദ്ധ പ്രവർത്തനങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കൺസൾട്ടൻറി​ൻെറ സ്വാധീനം പ്രകടമാണ്. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞലംഘനവും നടത്തിയ പിണറായി വിജ‍യന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.