കുറ്റിച്ചിറ-മംഗലത്ത് നട തീരദേശറോഡ് നിര്‍മാണം തുടങ്ങി

കൊല്ലം: കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചിറ ജങ്ഷന്‍ മുതല്‍ മംഗലത്ത് നട വരെയുള്ള തീരദേശ റോഡ്, തെറ്റിച്ചിറ ഓട എന്നിവയുടെ നിര്‍മാണം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 85 റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും കുണ്ടറ മണ്ഡലത്തില്‍ മാത്രം 38.38 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് വഴി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊറ്റങ്കര പഞ്ചായത്തില്‍ നാല് റോഡുകള്‍ക്കായി 4.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനിത കുമാരി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.