യുവതിയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് അറസ്​റ്റിൽ

ഓച്ചിറ: യുവതിയെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ യുവാവിനെ ഓച്ചിറ പൊലീസ് അറസ്​റ്റ് ചെയ്തു. ഓച്ചിറ പായിക്കുഴി കോട്ടയ്ക്കകത്ത് മഹേന്ദ്രനാണ് (48) അറസ്​റ്റിലായത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം ഇയാൾ കടന്നുപിടി​െച്ചങ്കിലും യുവതി കുതറിമാറി. തുടർന്ന് രോഷാകുലനായ ഇയാൾ മാരകായുധം ഉപയോഗിച്ച്​ തലക്കടിച്ച്​ പരിക്കേൽപി​െച്ചന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.