ജൈവ ഉൽപന്നങ്ങൾ വിപണിയിൽ

കുന്നിക്കോട്: റോട്ടറി ക്ലബ് ഓഫ് കുന്നിക്കോട് റോയൽസ് നടപ്പാക്കിയ ജൈവ നെൽകൃഷിയുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതി​ൻെറ ഉദ്ഘാടനം കെ.ബി. ഗണേഷ്കുമാർ എം.എൽ.എ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് ബി. ഷംനാദ് അധ്യക്ഷത വഹിച്ചു. വിളക്കുടി മംഗ്ലാവിൽ ഏലായിൽ തരിശുകിടന്ന ഒരേക്കർ 17 സൻെറിലാണ് റോട്ടറി ക്ലബ് ജൈവ നെൽകൃഷി ഇറക്കിയത്. ആദ്യഘട്ടത്തിൽ മൂവായിരം കിലോ നെല്ല് ഉൽപാദിപ്പിച്ചു. സംസ്കരിച്ച 1800 കിലോ ജൈവ അരിയാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. വിളക്കുടി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് കെയറിലേക്കുള്ള വീൽചെയറും ചടങ്ങിൽ കൈമാറി. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ കെ. ശശികുമാർ, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. അജിമോഹൻ, ബിജു മാത്യു തുടങ്ങിയവർ സംസാരിച്ചു. തലച്ചിറയില്‍ കോവിഡ് ടെസ്​റ്റ് വ്യാപിപ്പിക്കണം - എം.പി കൊല്ലം: സമ്പർക്കപ്പകർച്ചയിലൂടെ രോഗബാധയുണ്ടായ വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറയില്‍ മുഴുവന്‍ ആളുകളിലും സ്രവപരിശോധന നടത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. മത്സ്യവിപണനം നടത്തിയവരുടെ പ്രൈമറി കോണ്‍ടാക്ടില്‍ നിന്നുമാണ് കോവിഡ് വ്യാപിച്ചത്. തലച്ചിറയില്‍ കോവിഡ് പരിശോധനകേന്ദ്രം അടിയന്തരമായി തുറക്കണം. ആൻറിജന്‍ ടെസ്​റ്റ് നടത്താന്‍ സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തി ടെസ്​റ്റ് ആരംഭിക്കണമെന്നും എം.പി കലക്ടറോട് ആവശ്യപ്പെട്ടു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി കുളക്കട കമ്യൂണിറ്റി ഹെല്‍ത്ത് സൻെററില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇട്ടിവയിൽ രണ്ടായിരം വീടുകളിൽ സി.പി.ഐയുടെ പഠനകിറ്റ് കടയ്ക്കൽ: ഇട്ടിവ പഞ്ചായത്തിലെ രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് സി.പി.ഐ പഠനകിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ തുടയന്നൂർ, ഇട്ടിവ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്. തുടയന്നൂർ ലോക്കലിലെ വിതരണോദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ഡോ.ആർ. ലതാദേവി, അഡ്വ. സാം കെ. ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.