കാത്തിരിപ്പ് സ്ഥലത്ത് പാർക്കിങ്; യാത്രക്കാർക്ക് പെരുവഴി

(ചിത്രം) പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം വാഹനങ്ങൾ കൈയേറിയതോടെ യാത്രക്കാർ പെരുവഴിയിൽ. യാത്രക്കാർക്കുവേണ്ടി നിർമിച്ച വിശ്രമകേന്ദ്രത്തിൽ ജീവനക്കാരുടെ വാഹനങ്ങളാണ് പാർക്ക് ചെയ്തിരിക്കുന്നത്. യാത്രക്കാർ വെയിലും മഴയും കൊണ്ട്​ ഗ്രൗണ്ടിൽ നിൽക്കേണ്ട അവസ്ഥയാണ്. മലയോരമേഖലയിൽ കൂടുതൽ യാത്രക്കാർ വന്നുപോകുന്ന സ്ഥലമായതിനാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് യാത്രക്കാരുടെ വിശ്രമ കേന്ദ്രം നിർമിച്ചത്​. അന്നുമുതൽ അവിടെയും ഗ്രൗണ്ടിലും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ഗാരേജിന് പിന്നിലുള്ള സ്ഥലത്തേക്ക്​ വാഹനങ്ങളുടെ പാർക്കിങ് മാറ്റിയാൽ വിശ്രമകേന്ദ്രം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താമെങ്കിലും അധികൃതർ തയാറാകുന്നില്ല. ക്ഷീരോൽപാദനത്തിൽ സംസ്ഥാനത്ത് വൻമുന്നേറ്റം - മന്ത്രി രാജു (ചിത്രം) പുനലൂർ: ക്ഷീരവ്യവസായരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് സംസ്ഥാനം കൈവരിച്ചതെന്ന് മന്ത്രി കെ. രാജു. കക്കോട് ക്ഷീര സഹകരണ സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് പാൽ വിതരണ ഉദ്ഘാടനം നടത്തി. വി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുബിരാജ്, ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. അനിത, അനീഷ് കുമാർ, കെ. ധർമരാജൻ, അജയപ്രസാദ്‌, റോസ്ചന്ദ്രൻ, ഡി. ദിനേശൻ, അഡ്വ. പി.എ. അനസ് ,ശ്യാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.