എം.ടി.എം പൊളിച്ച് പണം കവരാൻ ശ്രമം: മോഷ്​ടാവ് പിടിയിൽ

തിരുവനന്തപുരം: നഗരമധ്യത്തിൽ എം.ടി.എം പൊളിച്ച് പണം കവരാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മുടവൻമുകൾ സ്വദേശി സമ്പത്ത് കുമാറിനെയാണ് (45) ബുദ്ധിപരമായ നീക്കത്തിലൂടെ വെള്ളിയാഴ്ച രാത്രിയോെട ഫോർട്ട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ചോദ്യംചെയ്യലിൽ ദിവസങ്ങൾക്ക് മുമ്പ് പേട്ട ഭാഗത്തെ എ.ടി.എം തകർക്കാൻ ശ്രമിച്ചതും താനാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് ചാല ചൂരക്കാട്ട് പാളയം ബിവറേജ്സ് ഔട്ട്‌ലൈറ്റിന് സമീപമുള്ള കാനറ ബാങ്ക് എ.ടി.എം സമ്പത്ത്കുമാർ കട്ടർ ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചത്. എന്നാൽ കട്ടറിൽ നിന്നുള്ള നിന്നുള്ള തീപ്പൊരി സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നാട്ടുകാർ വന്നു. ഉടനെ അയാൾ രക്ഷപ്പെട്ടു. പൊലീസ് പരിശോധനയിൽ എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി കാമറ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. മാസ്ക് ധരിച്ചിരുന്നതിനാൽ മെഷീനിലുള്ള കാമറയിൽ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. കൈയുറ ധരിച്ചിരുന്നതിനാൽ വിരലടയാളവും ലഭിച്ചിരുന്നില്ല. നഗരത്തിലെ സി.സി.ടി.വി കാമറകളിലും ഇയാളുെട മുഖമോ വാഹന നമ്പറോ വ്യക്തമായിരുന്നില്ല. എന്നാൽ, കട്ടറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് സമ്പത്തിലേക്ക് പൊലീസ് എത്തിയത്. ഇയാൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.