മത്സ്യത്തൊഴിലാളികൾക്ക് കട്ടമരങ്ങൾ കൈമാറി

ഓച്ചിറ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ കട്ടമരങ്ങൾ നൽകി. 11,34,000 രൂപ ചെലവിട്ട്​ വാങ്ങിയ കട്ടമരങ്ങൾ 42 പേർക്ക്​ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ് കൈമാറി. വൈസ് പ്രസിഡൻറ് ശ്രീദേവി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെർളി ശ്രീകുമാർ, വി. സാഗർ, ഫിഷറീസ് ഓഫിസർ മേരിദാസൻ, ബി.ഡി.ഒ ആർ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പഠനമുറിക്കുള്ള െടലിവിഷൻ കൈമാറി (ചിത്രം) കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മണ്ഡലത്തിൽ മിക്ക പ്രദേശങ്ങളിലും വിദ്യാർഥികൾ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും സർക്കാർ ഉടൻ സൗകര്യം ഒരുക്കണമെന്നും വെൽ​െഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് സജീർ കൊട്ടാരം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയിൽ പഠനമുറിക്കുള്ള ടെലിവിഷൻ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് അഡ്വ. സജീബ് മണ്ഡലം ഭാരവാഹികൾക്ക് കൈമാറി. മണ്ഡലം ഭാരവാഹികളായ, അബ്​ദുൽസമദ് പുള്ളിയിൽ, അൻസർ കൊച്ചുവീട്, ബി.എം. സമീർ, നജീർ, അബ്​ദുൽ ജലീൽ എന്നിവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.