ആഗസ്​റ്റ്​ അവസാനത്തോടെ വ്യാപനം കുറക്കാനാവും -മന്ത്രി മേഴ്സിക്കുട്ടിയമ്മ

*ജൂലൈ 21ന് മുമ്പായി 10,000 കിടക്കകള്‍ സജ്ജീകരിക്കാന്‍ നിർദേശം കൊല്ലം: ആഗസ്​റ്റ് അവസാനത്തോടെ കോവിഡ് വ്യാപനം കുറക്കാനാവുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കോവിഡ് പ്രതിരോധം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയില്‍ 2113 കിടക്കകള്‍ സജ്ജീകരിച്ചതായി മന്ത്രി പറഞ്ഞു. വാളകം മേഴ്സി ആശുപത്രിക്ക് പുറമെ വിളക്കുടി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയും അസീസിയ നഴ്സിങ് ഹോസ്​റ്റലും ഹോക്കി സ്​റ്റേഡിയവും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കുന്നതിനായി ആശുപത്രി അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. പതിമൂന്ന് പഞ്ചായത്തുകളില്‍ ഓഡിറ്റോറിയം കണ്ടെത്തി കോവിഡ് ട്രീറ്റ്മൻെറ് കേന്ദ്രങ്ങളാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ജൂലൈ 21ന് മുമ്പായി 10,000 കിടക്കകള്‍ സജ്ജീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 100 കിടക്കകളെങ്കിലും സജ്ജമാക്കണം. കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍, വളൻറിയര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കും. പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്രവപരിശോധനഫലം വരുന്നതുവരെ പുറത്തിറങ്ങരുത്. ക​െണ്ടയ്​ന്‍മൻെറ് സോണിലുള്ള പ്രായമായവരെ പ്രത്യേകം പരിഗണിക്കും. ഇവര്‍ക്ക് കൃത്യമായി ആഹാരം ഉറപ്പു വരുത്തണം. ഇതിനായി സമൂഹ അടുക്കളകള്‍ പുനരാരംഭിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന നിലയിലെത്തിച്ച് രോഗവ്യാപനം കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കലക്ടര്‍ ബി. അബ്്ദുല്‍ നാസർ അധ്യക്ഷത വഹിച്ചു. കോവിഡ് സ്പെഷല്‍ ഓഫിസര്‍ എസ്. ചിത്ര, എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത, ഡെപ്യൂട്ടി ഡി.എം.ഒമാരായ ജയശങ്കര്‍, ജെ. മണികണ്ഠന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് എന്നിവരും വിഡിയോ കോൺഫറൻസ് വഴി എം.പിമാരും എം.എൽ.എമാരും യോഗത്തിൽ സംസാരിച്ചു. -----------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.