എം.ടി.എം തകർത്ത് പണം കവരാൻ ശ്രമം

തിരുവനന്തപുരം: നഗരമധ്യത്തിൽ എം.ടി.എം പൊളിച്ച് പണം കവരാൻ ശ്രമം. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ ചാല ചൂരക്കാട്ട് പാളയം ബിവറേജ്സ് ഔട്ട്‌ലൈറ്റിന് സമീപമുള്ള കാനറ ബാങ്ക് എ.ടി.എമ്മിലായിരുന്നു മോഷണ ശ്രമം. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ച് മാറ്റി പണം കവരാനായിരുന്നു നീക്കം. കട്ടറിൽ നിന്നുള്ള തീപ്പൊരി സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെട്ടു. ഇവർ എത്തിയതോടെയാണ് ഇയാൾ കട്ടറും മറ്റ് സാധന സാമഗ്രികളും ഉപേക്ഷിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ടത്. ബാങ്ക്​ മനേജറുടെ പരാതിയിൽ ഫോർട്ട് െപാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ.ടി.എം മെഷീനിലെ കാമറ‍യിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചത്. എ.ടിഎമ്മിനുള്ളിൽ കാമറ ഉണ്ടായിരുന്നില്ല. ലോക്ഡൗണായതിനാൽ സമീപപ്രദേശങ്ങളിലെ കടകളും പ്രവർത്തിക്കാത്തതിനാൽ ഇവിടങ്ങളിൽ നിന്നുള്ള കാമറ ദൃശ്യവും ലഭിക്കാത്തത് പൊലീസിനെ വലക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.