വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ കൂടി അറസ്​റ്റിൽ

(ചിത്രം) കരുനാഗപ്പള്ളി: മാതാപിതാക്കളു​െടയും വയോധികയു​െടയും മുന്നിൽ ​െവച്ച് യുവാവിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ കൂടി കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഓച്ചിറ വയനകം മേനേഴുത്ത് വീട്ടിൽ ഹരികൃഷ്ണൻ (20), ഓച്ചിറ ഞക്കനാൽ അനന്തുഭവനത്തിൽ അനന്തു(24) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്​ച പുലർച്ചെ മൂന്നോടെ വവ്വാക്കാവ് കടത്തൂർ കുന്നേൽ വടക്കതിൽ സലീമി​ൻെറ മകൻ ഹുസൈനെയാണ്​ (25) വീടുകയറി ഏഴംഗസംഘം ആക്രമിച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ചത്. മൂന്നുപേരെ സംഭവത്തിന് പിറ്റേദിവസം പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. ഇതോടെ അഞ്ച് പ്രതികളാണ് പിടിയിലായത്. ഹുസൈനുമായി രണ്ട് വർഷം മുമ്പുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ എസ്. മഞ്ജുലാലി​ൻെറ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്യാംലാൽ, ഗ്രേഡ് എസ്.ഐ രാജേന്ദ്രൻ, ജൂനിയർ എസ്.ഐ ഷിഹാസ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ മാരായ രാജീവ്, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രവാസിയുടെ കുടുംബത്തിന് താൽക്കാലിക നടപ്പാലം നിർമിച്ചു (ചിത്രം) കരുനാഗപ്പള്ളി: കോവിഡ് പ്രതിസന്ധിയിൽ ഗൾഫിൽ കുടുങ്ങിപ്പോയ പ്രവാസിയുടെ കുടുംബത്തിന് യാത്രാസൗകര്യത്തിനായി സി.പി.എം പ്രവർത്തകർ താൽക്കാലിക പാലം നിർമിച്ചുനൽകി. കരുനാഗപ്പള്ളി കേശവപുരം നാസിം മൻസിലിൽ നിസാർ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫിൽ കഴിയുകയാണ്. ഇയാളുടെ കുടുംബത്തിന് വീട്ടിലേക്ക് പോകുന്നതിനുള്ള ഏകമാർഗം തഴതോടിന് കുറുകെയുള്ള താൽക്കാലിക പാലം ആയിരുന്നു. പാലം തകർന്നതോടെ നിസാറി​ൻെറ കുടുംബത്തിന് വീട്ടിൽനിന്ന്​ പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അലക്സ് ജോർജ്, ബ്രാഞ്ച് സെക്രട്ടറി കേശവപുരം ദിലീപ്, പ്രസന്നൻ, സന്ദീപ് മണിമംഗലം, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.