കുളത്തൂപ്പുഴയിൽ വ്യാജപ്രചാരണം

കുളത്തൂപ്പുഴ: സമീപ പഞ്ചായത്തുകളില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കുളത്തൂപ്പുഴയില്‍ വ്യാജ പ്രചാരണം. സമീപപ്രദേശത്ത് രോഗം സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയായ യുവാവുമായി ബന്ധപ്പെട്ട കുളത്തൂപ്പുഴയിലെ വ്യാപാരിക്ക് രോഗം ബാധിച്ചെന്നാണ് വ്യാജ പ്രചാരണമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം കണ്ടെത്തിയെന്നും പ്രായമായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചെന്നുമെല്ലാം പ്രചരിച്ചതോടെ സംഭവത്തി‍ൻെറ നിജസ്ഥിതി അന്വേഷിച്ച് നിരവധി ആളുകളാണ് മാധ്യമങ്ങളെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന്​ കീഴില്‍ ഇതുവരെയും പോസിറ്റീവ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.