Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2020 11:58 PM GMT Updated On
date_range 16 July 2020 11:58 PM GMTകുളത്തൂപ്പുഴയിൽ വ്യാജപ്രചാരണം
text_fieldsbookmark_border
കുളത്തൂപ്പുഴ: സമീപ പഞ്ചായത്തുകളില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കുളത്തൂപ്പുഴയില്‍ വ്യാജ പ്രചാരണം. സമീപപ്രദേശത്ത് രോഗം സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയായ യുവാവുമായി ബന്ധപ്പെട്ട കുളത്തൂപ്പുഴയിലെ വ്യാപാരിക്ക് രോഗം ബാധിച്ചെന്നാണ് വ്യാജ പ്രചാരണമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം കണ്ടെത്തിയെന്നും പ്രായമായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചെന്നുമെല്ലാം പ്രചരിച്ചതോടെ സംഭവത്തിൻെറ നിജസ്ഥിതി അന്വേഷിച്ച് നിരവധി ആളുകളാണ് മാധ്യമങ്ങളെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്. കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഇതുവരെയും പോസിറ്റീവ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story