(ചിത്രം) പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ പാടം കിഴക്കേവെള്ളംതെറ്റി ആദിവാസി ഊരിലെ വീടുകളില്‍ ഇനിമുതൽ വൈദ്യുതി വെളിച്ചം തെളിയും. ഇരുപത്തിയഞ്ചിലധികം കുടുംബങ്ങളുള്ള ഊരില്‍ സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം പതിനഞ്ച് കുടുംബങ്ങള്‍ വീട് വൈദ്യുതീകരിച്ചിരുന്നില്ല. ഗ്രാമപഞ്ചായത്ത് അംഗത്തിൻെറ നേതൃത്വത്തിലാണ് വീടുകള്‍ വൈദ്യുതീകരിച്ചത്. പത്തനാപുരം സ്വദേശിയായ ജയന് സൗജന്യമായി വീടുകളുടെ വൈദ്യുതീകരണ ജോലികള്‍ ചെയ്ത് കൊടുക്കുകയായിരുന്നു. ഇലക്ട്രിക് സാധനങ്ങള്‍ വാര്‍ഡ് മെംബര്‍ ഇ.കെ. നളിനാക്ഷന് വാങ്ങി നല്കി. പഞ്ചായത്ത് അംഗം ഇ.കെ. നളിനാക്ഷന് വൈദ്യുതി വിതരണം ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന് രാജൻ അധ്യക്ഷത വഹിച്ചു. ജോലികള്‍ ചെയ്ത് നല്കിയ ജയനെ പൊന്നാടയണിച്ച് ആദരിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം വിത്തുകളുടെ വിതരണവും നടന്നു. ഓയിൽപാമിലെ കെടുകാര്യസ്ഥത: ഐ.എൻ.ടി.യു.സി സമരത്തിന് പുനലൂർ: ലാഭകരമായി പ്രവർത്തിച്ചിരുന്ന ഓയിൽപാം കെടുകാര്യസ്ഥയിൽ നഷ്ടത്തിലാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സമരത്തിേലക്ക്. ശമ്പള കുടിശ്ശിക, മെഡിക്കൽ റീ ഇമ്പേഴ്സ്മൻെറ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്. ഇവ നേടിയെടുക്കുന്നതിന് സമരം തുടങ്ങുമെന്ന് യൂനിയൻ പ്രസിഡൻറും ഓയിൽപാം മുൻ ചെയർമാനുമായിരുന്ന ഭാരതീപുരം ശശി അറിയിച്ചു. കൂടുതൽ വാർഡുകൾ കെണ്ടയ്ൻമൻെറ് സോണുകളാകാൻ സാധ്യത അഞ്ചൽ: മേഖലയിൽ കൂടുതൽ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളാകാൻ സാധ്യത. കൂടുതൽ മത്സ്യവ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ടൗണിലേക്കെത്തുന്ന പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് കർശന നിയന്ത്രണമേർപ്പെടുത്തി. അവശ്യ സർവിസുകളെയും പരീക്ഷാർഥികളുടെയും വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.