Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദിവാസി ഉൗരുകളിൽ...

ആദിവാസി ഉൗരുകളിൽ വൈദ്യുതി വെളിച്ചമെത്തി

text_fields
bookmark_border
(ചിത്രം) പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ പാടം കിഴക്കേവെള്ളംതെറ്റി ആദിവാസി ഊരിലെ വീടുകളില്‍ ഇനിമുതൽ വൈദ്യുതി വെളിച്ചം തെളിയും. ഇരുപത്തിയഞ്ചിലധികം കുടുംബങ്ങളുള്ള ഊരില്‍ സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം പതിനഞ്ച് കുടുംബങ്ങള്‍ വീട്​ വൈദ്യുതീകരിച്ചിരുന്നില്ല. ഗ്രാമപഞ്ചായത്ത് അംഗത്തി​ൻെറ നേതൃത്വത്തിലാണ് വീടുകള്‍ വൈദ്യുതീകരിച്ചത്. പത്തനാപുരം സ്വദേശിയായ ജയന്‍ സൗജന്യമായി വീടുകളുടെ വൈദ്യുതീകരണ ജോലികള്‍ ചെയ്ത് കൊടുക്കുകയായിരുന്നു. ഇലക്ട്രിക് സാധനങ്ങള്‍ വാര്‍ഡ് മെംബര്‍ ഇ.കെ. നളിനാക്ഷന്‍ വാങ്ങി നല്‍കി. പഞ്ചായത്ത് അംഗം ഇ.കെ. നളിനാക്ഷന്‍ വൈദ്യുതി വിതരണം ഉദ്​ഘാടനം ചെയ്തു. ഊരുമൂപ്പന്‍ രാജ​ൻ അധ്യക്ഷത വഹിച്ചു. ജോലികള്‍ ചെയ്ത് നല്‍കിയ ജയനെ പൊന്നാടയണിച്ച് ആദരിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം വിത്തുകളുടെ വിതരണവും നടന്നു. ഓയിൽപാമിലെ കെടുകാര്യസ്ഥത: ഐ.എൻ.ടി.യു.സി സമരത്തിന് പുനലൂർ: ലാഭകരമായി പ്രവർത്തിച്ചിരുന്ന ഓയിൽപാം കെടുകാര്യസ്ഥയിൽ നഷ്​ടത്തിലാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സമരത്തിേലക്ക്. ശമ്പള കുടിശ്ശിക, മെഡിക്കൽ റീ ഇമ്പേഴ്സ്മൻെറ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്. ഇവ നേടിയെടുക്കുന്നതിന് സമരം തുടങ്ങുമെന്ന് യൂനിയൻ പ്രസിഡൻറും ഓയിൽപാം മുൻ ചെയർമാനുമായിരുന്ന ഭാരതീപുരം ശശി അറിയിച്ചു. കൂടുതൽ വാർഡുകൾ ക​െണ്ടയ്ൻമൻെറ് സോണുകളാകാൻ സാധ്യത അഞ്ചൽ: മേഖലയിൽ കൂടുതൽ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളാകാൻ സാധ്യത. കൂടുതൽ മത്സ്യവ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ടൗണിലേക്കെത്തുന്ന പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് കർശന നിയന്ത്രണമേർപ്പെടുത്തി. അവശ്യ സർവിസുകളെയും പരീക്ഷാർഥികളുടെയും വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story