രണ്ട്​ മാസത്തെ ക്ഷേമ പെൻഷൻ ഇൗ മാസം അവസാനത്തോടെ

തിരുവനന്തപുരം: രണ്ട്​ മാസത്തെ ക്ഷേമപെൻഷൻ ഇൗ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണവും നടക്കും. സംസ്​ഥാനത്ത്​ 48.5 ലക്ഷം പേരു​െട കൈകളിലാണ്​ ​ ക്ഷേമപെൻഷനുകളെത്തുന്നത്​. ക്ഷേമനിധി ബോർഡുകൾ വഴി 11 ലക്ഷത്തോളം പേർക്കും. ക്ഷേമ പെൻഷനുകൾക്കായി 1165 കോടി രൂപയും ക്ഷേമനിധി പെൻഷനായി 160 കോടിയുമാണ്​ സർക്കാർ ചെലവഴിക്കുന്നത്​. മസ്​റ്റർ ചെയ്യുന്നതിന്​ ജൂലൈ 22 വരെയാണ്​ സമയം. ഒന്നാം വാല്യ പാഠപുസ്​തക വിതരണം പൂർത്തിയായി 2020-21 അധ്യയനവർഷത്തെ ഒന്നാം വാല്യം പാഠപുസ്​തക വിതരണം പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു​. മെയ്​ 15 മുതലാണ് വിതരണം ആരംഭിച്ചത്​. മലപ്പുറം തിരുവനന്തപുരം ജില്ലകളിലായിരുന്നു തുടക്കം. ലോക്​ ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വന്ന ജൂണിലാണ്​ മറ്റ്​ ജില്ലകളിൽ വിതരണം നടന്നത്​. മുൻ വർഷങ്ങളിൽ ഫെബ്രുവരിയിൽ ആരംഭിച്ച്​ ഏപ്രിൽ 15 ഒാടെ ഏതാണ്​ മൂന്ന്​ മാസം കൊണ്ട് വിതരണം ​ പൂർത്തിയാക്കിയിരുന്നതാണ്​ ഇക്കുറി ഒരു മാസവും പത്ത്​ ദിവസവും കൊണ്ട്​ ലക്ഷം കണ്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.