Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTരണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഇൗ മാസം അവസാനത്തോടെ
text_fieldsbookmark_border
തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഇൗ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണവും നടക്കും. സംസ്ഥാനത്ത് 48.5 ലക്ഷം പേരുെട കൈകളിലാണ് ക്ഷേമപെൻഷനുകളെത്തുന്നത്. ക്ഷേമനിധി ബോർഡുകൾ വഴി 11 ലക്ഷത്തോളം പേർക്കും. ക്ഷേമ പെൻഷനുകൾക്കായി 1165 കോടി രൂപയും ക്ഷേമനിധി പെൻഷനായി 160 കോടിയുമാണ് സർക്കാർ ചെലവഴിക്കുന്നത്. മസ്റ്റർ ചെയ്യുന്നതിന് ജൂലൈ 22 വരെയാണ് സമയം. ഒന്നാം വാല്യ പാഠപുസ്തക വിതരണം പൂർത്തിയായി 2020-21 അധ്യയനവർഷത്തെ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 15 മുതലാണ് വിതരണം ആരംഭിച്ചത്. മലപ്പുറം തിരുവനന്തപുരം ജില്ലകളിലായിരുന്നു തുടക്കം. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്ന ജൂണിലാണ് മറ്റ് ജില്ലകളിൽ വിതരണം നടന്നത്. മുൻ വർഷങ്ങളിൽ ഫെബ്രുവരിയിൽ ആരംഭിച്ച് ഏപ്രിൽ 15 ഒാടെ ഏതാണ് മൂന്ന് മാസം കൊണ്ട് വിതരണം പൂർത്തിയാക്കിയിരുന്നതാണ് ഇക്കുറി ഒരു മാസവും പത്ത് ദിവസവും കൊണ്ട് ലക്ഷം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story