സമൂഹവ്യാപനം തടയുന്നതിൽ വ്യക്തിക്കും സുപ്രധാന പങ്ക്

തിരുവനന്തപുരം: ​േകാവിഡ്-19 ​ൻെറ സമൂഹവ്യാപനം തടയുന്നതിൽ ഓരോ വ്യക്തിക്കും സുപ്രധാന പങ്കാണുള്ളതെന്ന് സംസ്ഥാന ​േകാവിഡ് നോഡൽ ഒാഫിസർ ഡോ. അമർ ഫെറ്റൽ അഭിപ്രായപ്പെട്ടു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജനൽ ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫേസ്​ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാസ്​ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പുറത്തുനിന്ന്​ വാങ്ങുന്ന സാധനങ്ങൾ അണുമുക്തമാക്കൽ, ഹോം ക്വാറൻറീൻ, റിവേഴ്സ്​ ക്വാറൻറീൻ, വിവിധ തരം പരിശോധനകൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഒരു മണിക്കൂറിലേറെ നീണ്ട പരിപാടിയിൽ ഡോ. അമർ ഫെറ്റൽ മറുപടി നൽകി. റീജിനൽ ഔട്ട്റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന മോഡറേറ്ററായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.