തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. ഡിസ്റ്റിങ്ഷനും ഫസ്റ്റ്ക്ലാസുമടക്കം വിജയത്തിളക്കത്തിലാണ് സ്കൂളുകളെല്ലാം. ഭൂരിഭാഗം വിദ്യാലയങ്ങളും 100 ശതമാനം വിജയം കരസ്ഥമാക്കി. പാങ്ങോട് ആർമി പബ്ലിക് സ്കൂളിൽ 60 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 41 പേർ ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി. മുക്കോലയ്ക്കൽ സൻെറ് തോമസ് സെൻട്രൽ സ്കൂളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 265 പേരിൽ 158 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും 62 പേർ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. തോമസ് ബിജു ഉയർന്ന മാർക്ക് നേടി. (98.2 ശതമാനം). അഞ്ജു ശശികുമാർ, ഇഷാന എൻ എന്നിവർ 96.8 ശതമാനവും വി.എച്ച്് ഗൗരി, നന്ദന രാജേഷ് 96.6 ശതമാനവും മാർക്ക് നേടി. തിരുവനന്തപുരം കല്ലാട്ടുമുക്കിലെ ദി ഓക്സ്ഫഡ് സ്കൂളിൽ പരീക്ഷയെഴുതിയ 46 പേരില്‍ 21 പേര് ഡിസ്റ്റിങ്ഷനും 16 പേര് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. ആറ്റുകാൽ ചിൻമയയിൽ 118 പേർ പരീക്ഷയെഴുതിയതിൽ 73 പേർക്ക് ഡിസ്റ്റിങ്ഷനും 43 ഫസ്റ്റ്ക്ലാസും ലഭിച്ചു. മണ്‍വിള ഭാരതീയ വിദ്യാഭവനില്‍ പരീക്ഷ എഴുതി മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 98.4 ശതാനം മാര്‍ക്കോടെ എം. ഭാവന നന്ദന സ്കൂള്‍തലത്തില്‍ ഒന്നാമതെത്തി. ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളില്‍ 90 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 34 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 24 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പേയാട് കാര്‍മല്‍ സ്കൂളില്‍ 70 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 33 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 10 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവനില്‍ 151 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 82 പേര് ഡിസ്റ്റിങ്ഷനും 53 പേര് ഫസ്റ്റ് ക്ലാസും നേടി. കുന്നുംപുറം ശാന്തിനികേതന്‍ സ്കൂളില്‍ 90 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 69 പേര് ഡിസ്റ്റിങ്ഷനും 17 പേര് ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. മരുതംകുഴി ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ 12 പേര് ഡിസ്റ്റിങ്ഷനും 10 പേര് ഫസ്റ്റ് ക്ലാസും നേടി. ലയോള സ്കൂളിൽ 42 പേർ പരീക്ഷയെഴുതിയതിൽ 31പേർക്ക് ഡിസ്റ്റിങ്ഷനും 11 േപർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 13 വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി. 59 വിദ്യാർഥികൾ 75 ശതമാനത്തിന് മുകളിലും. നാലാഞ്ചിറ സർവോദയ വിദ്യാലയത്തില 50 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 39 പേർക്ക് ഡിസ്റ്റിങ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ആക്കുളം ദി സ്കൂള്‍ ഓഫ് ദി ഗുഡ് ഷെപ്പേര്‍ഡില്‍ 141 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിതില്‍ 103 പേര്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 121 വിദ്യാര്‍ഥികളിൽ 77 പേര്‍ക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.