Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.ബി.എസ്​.ഇ:...

സി.ബി.എസ്​.ഇ: തലസ്​ഥാനത്തെ സ്​കൂളുകൾക്ക്​ മിന്നുംജയം

text_fields
bookmark_border
തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്​കൂളുകൾക്ക്​ മികച്ച വിജയം. ഡിസ്​റ്റിങ്​ഷനും ഫസ്​റ്റ്​ക്ലാസുമടക്കം വിജയത്തിളക്കത്തിലാണ്​ സ്​കൂളുകളെല്ലാം. ഭൂരിഭാഗം വിദ്യാലയങ്ങളും 100 ശതമാനം വിജയം കരസ്ഥമാക്കി. പാങ്ങോട്​ ആർമി പബ്ലിക്​ സ്​കൂളിൽ 60 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 41 പേർ ഡിസ്​റ്റിങ്​ഷൻ സ്വന്തമാക്കി. മുക്കോലയ്​ക്കൽ സൻെറ്​ തോമസ്​ സെൻട്രൽ സ്​കൂളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 265 പേരിൽ 158 വിദ്യാർഥികൾ ഡിസ്​റ്റിങ്​ഷനും 62 പേർ ഫസ്​റ്റ്​ ക്ലാസും സ്വന്തമാക്കി. തോമസ്​ ബിജു ഉയർന്ന മാർക്ക്​ നേടി. (98.2 ശതമാനം). അഞ്​ജു ശശികുമാർ, ഇഷാന എൻ എന്നിവർ 96.8 ശതമാനവും വി.എച്ച്​്​ ഗൗരി, നന്ദന രാജേഷ്​ 96.6 ശതമാനവും മാർക്ക്​ നേടി. തിരുവനന്തപുരം കല്ലാട്ടുമുക്കിലെ ദി ഓക്സ്ഫഡ് സ്കൂളിൽ പരീക്ഷയെഴുതിയ 46 പേരില്‍ 21 പേര്‍ ഡിസ്​റ്റിങ്​ഷനും 16 പേര്‍ ഫസ്​റ്റ്​ ക്ലാസും കരസ്ഥമാക്കി. ആറ്റുകാൽ ചിൻമയയിൽ 118 പേർ പരീക്ഷയെഴുതിയതിൽ 73 പേർക്ക്​ ഡിസ്​റ്റിങ്​ഷനും 43 ഫസ്​റ്റ്​ക്ലാസും ലഭിച്ചു. മണ്‍വിള ഭാരതീയ വിദ്യാഭവനില്‍ പരീക്ഷ എഴുതി മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 98.4 ശതാനം മാര്‍ക്കോടെ എം. ഭാവന നന്ദന സ്‌കൂള്‍തലത്തില്‍ ഒന്നാമതെത്തി. ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ 90 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 34 പേര്‍ക്ക് ഡിസ്​റ്റിങ്ഷനും 24 പേര്‍ക്ക് ഫസ്​റ്റ്​ ക്ലാസും ലഭിച്ചു. പേയാട് കാര്‍മല്‍ സ്‌കൂളില്‍ 70 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 33 പേര്‍ക്ക് ഡിസ്​റ്റിങ്ഷനും 10 പേര്‍ക്ക് ഫസ്​റ്റ്​ ക്ലാസും ലഭിച്ചു. വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവനില്‍ 151 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 82 പേര്‍ ഡിസ്​റ്റിങ്ഷനും 53 പേര്‍ ഫസ്​റ്റ്​ ക്ലാസും നേടി. കുന്നുംപുറം ശാന്തിനികേതന്‍ സ്‌കൂളില്‍ 90 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 69 പേര്‍ ഡിസ്​റ്റിങ്ഷനും 17 പേര്‍ ഫസ്​റ്റ്​ ക്ലാസും സ്വന്തമാക്കി. മരുതംകുഴി ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ 12 പേര്‍ ഡിസ്​റ്റിങ്ഷനും 10 പേര്‍ ഫസ്​റ്റ്​ ക്ലാസും നേടി. ലയോള സ്​കൂളിൽ 42 പേർ പരീക്ഷയെഴുതിയതിൽ 31പേർക്ക്​ ഡിസ്​റ്റിങ്​ഷനും 11 ​േപർക്ക്​ ഫസ്​റ്റ്​ ക്ലാസും ലഭിച്ചു. പള്ളിപ്പുറം കേ​ന്ദ്രീയ വിദ്യാലയത്തിൽ 13 വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക്​ കരസ്​ഥമാക്കി. 59 വിദ്യാർഥികൾ 75 ശതമാനത്തിന്​ മുകളിലും. നാലാഞ്ചിറ സർവോദയ വിദ്യാലയത്തില 50 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 39 പേർക്ക്​ ഡിസ്​റ്റിങ്​ഷനു​ം 11 പേർക്ക്​ ഫസ്​റ്റ്​ ക്ലാസ​ും ലഭിച്ചു. ആക്കുളം ദി സ്‌കൂള്‍ ഓഫ് ദി ഗുഡ് ഷെപ്പേര്‍ഡില്‍ 141 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിതില്‍ 103 പേര്‍ക്ക് ഡിസ്​റ്റിങ്ഷന്‍ ലഭിച്ചു. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 121 വിദ്യാര്‍ഥികളിൽ 77 പേര്‍ക്ക് ഡിസ്​റ്റിങ്ഷൻ ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story