പോത്തൻകോട്ട് ഇന്നുമുതൽ നിയന്ത്രണം

പോത്തൻകോട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി പോത്തൻകോട് പൊലീസും ഗ്രാമപഞ്ചായത്തും. വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഒമ്പതുമുതൽ ആറുവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ അനുവദിക്കൂ. ഹോട്ടലുകളിൽ വൈകീട്ട് ആറുവരെ മാത്രം ആഹാരം ഇരുത്തിക്കൊടുക്കാം. രാത്രി ഒമ്പതുവരെ പാർസൽ സർവിസ് നടത്താമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കും. പഴകിയ മത്സ്യങ്ങൾ വിൽക്കുന്നതായി പരാതി. പോത്തൻകോട്: മാർജിൻഫ്രീ മാർക്കറ്റിൽ പഴകിയ മത്സ്യങ്ങൾ വിറ്റഴിക്കുന്നതായി പരാതി. പോത്തൻകോട് സൻെറ്​തോമസ് തോപ്പുവിളാകത്ത് സ്വദേശി റിയാസാണ് പരാതി നൽകിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മത്സ്യം വാങ്ങിയത്. വീട്ടിലെത്തി വൃത്തിയാക്കുന്നതിനിടെയാണ് പുഴുവരിച്ചനിലയിൽ കണ്ടത്. തുടർന്ന് മത്സ്യം മാർജിഫ്രീ മാർക്കറ്റിൽ തിരികെയെത്തിച്ചു. പോത്തൻകോട് പൊലീസിലും പഞ്ചായത്ത് അധികൃതർക്കും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും പരാതി അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.