പ്ലസ് ടു പരീക്ഷയിൽ പൊൻതിളക്കത്തോടെ ആനിറേച്ചൽ

പൊൻതിളക്കത്തോടെ ആനിറേച്ചൽ കാട്ടാക്കട: . കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ആനി റേച്ചലാണ് സയൻസിന് 1200 മാർക്ക് വാങ്ങി കാട്ടാക്കടയുടെ അഭിമാനമായി മാറിയത്. കട്ടക്കോട്ട് കാന്തള ചൈത്രത്തിൽ ചെറുകോട് ഗവ. സ്‌കൂൾ അധ്യാപകനായ ബിജു ജോൺ-സ്​റ്റാറ്റിസ്​റ്റിക്സ്​ വിഭാഗം ഉദ്യോഗസ്ഥയായ ജലജകുമാരി ദമ്പതികളുടെ മകളാണ്. കുളത്തുമ്മൽ സ്‌കൂളിലെ പ്രിൻസിപ്പൽ ശ്രീകല, അധ്യാപകരായ ലേഖ, ആൽബിൻ പി.ടി.എ പ്രസിഡൻറ്​ മധുസൂദനൻ നായർ എന്നിവർ വീട്ടിലെത്തി മധുരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.