യുവാവിനെ കുളത്തിൽ കാണാതായി

കല്ലമ്പലം: കുളത്തിൽ കുളിക്കുന്നതിനിടയിൽ യുവാവിനെ കാണാതായി. പള്ളിക്കൽ മൂതല മൂഴിയിൽ പാലത്തിനുസമീപം വിക്രമ​ൻെറ മകൻ സച്ചുവിനെയാണ് (20) കാണാതായത്. ബുധനാഴ്​ച വൈകീട്ട് 6.30 ഓടെ നാവായിക്കുളം വലിയകുളത്തിലാണ് സംഭവം. ആറ്റിങ്ങൽനിന്ന് ഫയർഫോഴ്‌സ് രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുളത്തിൽ നിറയെ ചളിയായതിനാൽ തിരച്ചിൽ വ്യാഴാഴ്​ചത്തേക്ക് മാറ്റിയതായി കല്ലമ്പലം എസ്.ഐ ഗംഗാ പ്രസാദ്‌ അറിയിച്ചു. നാവായിക്കുളത്തെ വർക് ഷോപ് ജീവനക്കാരനായ സച്ചു എല്ലാദിവസവും കുളത്തിൽ കുളിക്കുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ചിത്രം IMG-20200715-WA0012.jpg നാവായിക്കുളം വലിയകുളത്തിൽ കാണാതായ സച്ചുവിനായി ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.