കോവിഡ്: കരവാളൂരില്‍ ഹോട്ടല്‍ അടപ്പിച്ചു

പുനലൂർ: അഞ്ചലില്‍ കോവിഡ് സ്ഥിരീകരിച്ചയാൾ കയറിയ കരവാളൂർ ജങ്ഷനിലെ ഹോട്ടൽ അടപ്പിച്ചു. പരിശോധനക്ക് സ്രവം നൽകാൻ ചൊവ്വാഴ്ച രാവിലെ ഇയാൾ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ്​ ഹോട്ടലിൽ കയറിയത്​. ബുധനാഴ്ച പരിശോധനഫലം ലഭിച്ചതോടെ ഹോട്ടല്‍ താൽക്കാലികമായി അടച്ചിടാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് വ്യാപിക്കുന്നത് കണക്കിലെടുത്ത് പുനലൂരിലും ജാഗ്രത വര്‍ധിപ്പിച്ചു. പുനലൂര്‍ ചന്തയിലെ മത്സ്യവിൽപനക്കാര്‍ ഉൾപ്പെടെ 200ഓളം പേരുടെ സ്രവം കഴിഞ്ഞദിവസങ്ങളില്‍ താലൂക്ക് ആശുപത്രിയില്‍ ശേഖരിച്ചു. ആര്‍ക്കും പോസിറ്റീവ് ആയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ കൊല്ലം: കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി പുതിയ കണ്ടെയ്മൻെറ് സോണുകൾ നിശ്ചയിച്ച് കലക്ടർ ഉത്തരവായി. അഞ്ചൽ, അലയമൺ, ഏരൂർ ഗ്രാമപഞ്ചായത്തുകളെ മുഴുവനായും നിയന്ത്രണത്തിൽ ഉൾപ്പെടുത്തി. ഇടമുളക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ച് മുതൽ ഒമ്പത് വരെ വാർഡുകളിലും കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.