കോവിഡ്: സമ്പര്‍ക്കപ്പകർച്ച മേഖലകളിൽ പ്രതിരോധം ശക്തമാക്കി

*സ്രവപരിശോധന ഊർജിതമാക്കി *3500 പുതിയ ആൻറിജന്‍ ടെസ്​റ്റ് കിറ്റുകള്‍ ഉടന്‍ എത്തിക്കും കൊല്ലം: ജില്ലയില്‍ സമ്പര്‍ക്കം മൂലം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഏരൂര്‍, അഞ്ചല്‍, വെളിയം, ഇരവിപുരം, ശാസ്താംകോട്ട, പോരുവഴി, ശൂരനാട്, ചവറ, പന്മന, തേവലക്കര, കെ.എസ് പുരം എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. പ്രദേശങ്ങളില്‍ സ്രവം ശേഖരിച്ച് പരിശോധന നടത്തിവരുന്നു. ഗൂഗിള്‍ ഫോറം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് പനി, തൊണ്ടവേദന, വയറിളക്കം, എ.ആര്‍.ഐ, എസ്.എ.ആര്‍.ഐ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയാണ് പരിശോധന. ഇതുവരെ 3000 ആൻറിജന്‍ ടെസ്​റ്റും 7000 സ്രവ പരിശോധനയും നടത്തി. 3500 പുതിയ ആൻറിജന്‍ ടെസ്​റ്റ് കിറ്റുകള്‍ ഉടന്‍ എത്തിക്കും. ദിനംപ്രതി രണ്ടായിരത്തിലധികം സ്രവ പരിശോധന നടത്താന്‍ നടപടിയായി. എല്ലാ സി.എച്ച്.സികളിലും സ്രവം ശേഖരിക്കും. ഇത് പി.എച്ച്.സികളിലേക്കും വ്യാപിപ്പിക്കും. സ്രവ ശേഖരണത്തിനായി വിസ്‌ക്കുകളും ലഭ്യമാക്കി. ശാസ്താംകോട്ടയില്‍ കോവിഡ് ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ തുടങ്ങും. ക​െണ്ടയ്​ന്‍മൻെറ് സോണുകളിലും എല്ലാ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും പ്രത്യേക അറിയിപ്പുകള്‍ നടത്തുന്നുണ്ട്. മാര്‍ക്കറ്റുകള്‍ അടച്ചും ജാഗ്രത സമിതികള്‍ സജീവമാക്കിയും രോഗവ്യാപന സാഹചര്യം വർധിക്കാതിരിക്കാൻ പ്രത്യേക നടപടികള്‍ സ്വീകരിച്ചു. മറ്റ് രോഗങ്ങളുടെ വ്യാപന സാഹചര്യം ഒഴിവാക്കാനും നടപടിയെടുത്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. എട്ടുപേര്‍ രോഗമുക്തരായി കൊല്ലം: ജില്ലയില്‍ കോവിഡ് ബാധിച്ച എട്ടുപേര്‍ ബുധനാഴ്ച രോഗമുക്തരായി. പൂത്തൂര്‍ സ്വദേശിനി (43), മൈലാടുംകുന്ന് സ്വദേശി (31), മൂതാക്കര സ്വദേശി (41), പട്ടാഴി വടക്കേക്കര സ്വദേശിനി (49), തൃക്കരുവ കാഞ്ഞാവെളി സ്വദേശി (28), ഇളമ്പള്ളൂര്‍ സ്വദേശി (43), അഞ്ചല്‍ സ്വദേശി (35), കൊട്ടാരക്കര സ്വദേശി (33) എന്നിവരാണ് ആശുപത്രി വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.