യുവാവിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാൾ അറസ്​റ്റിൽ

വട്ടിയൂർക്കാവ്: . കൊടുങ്ങാനൂർ എവർഗ്രീൻ ലെയ്നിൽ വൈശാഖിൽ വാടക താമസക്കാരനായ വിജയനെ(55)യാണ്​ പേരൂർക്കട പൊലീസ് പിടികൂടിയത്. നേമം കല്ലിയൂർ സ്വദേശി അനിലി​ൻെറ പരാതിയിലാണ് അറസ്​റ്റ്​. വീട് നിർമാണത്തിന്​ 25 ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചശേഷം അനിലിൽനിന്നും ഒരു ലക്ഷം രൂപ വിജയൻ കൈക്കലാക്കി. ഇതിനുശേഷം വിജയനെക്കുറിച്ച് ഒരു വിവരവും ഇല്ലാതായതോടെ അനിൽ പേരൂർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിജയനെ പൊലീസ് വീട്ടിൽനിന്ന്​ പിടികൂടി. 92,000 രൂപയും വീട്ടിൽനിന്ന്​ പൊലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.