പാലത്തായി പീഡനം: പ്രതികൾക്ക്​ രക്ഷപ്പെടാൻ സർക്കാർ വഴിയൊരുക്കുന്നു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പാലത്തായി ബാലികയെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്താതെ ജുവനൈൽ ജസ്​റ്റിസ് ആക്ടിലെ നിസ്സാര വകുപ്പുകൾ മാത്രം ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതുവഴി പ്രതി ബി.ജെ.പി നേതാവ് പത്മരാജനും അറസ്​റ്റ്​ ചെയ്യപ്പെടാത്ത കൂട്ടുപ്രതികൾക്കും രക്ഷപ്പെടാൻ സർക്കാർ പഴുതൊരുക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. ജനകീയ പ്രതിഷേധം ഉയർത്തിയതുകൊണ്ടാണ് പത്മരാജനെ അറസ്​റ്റ്​ ചെയ്തത്. പീഡനമേറ്റ കുട്ടി നൽകിയ മൊഴിയനുസരിച്ചുള്ള കൂട്ട് പ്രതിയെ ഇനിയും അറസ്​റ്റ്​ ചെയ്തിട്ടില്ല. കുട്ടിയുടെ മാനസികനില ശരിയല്ലെന്ന ലോക്കൽ പൊലീസി​ൻെറ അതേസമീപനമാണ് ക്രൈംബ്രാഞ്ചും എടുത്തത്. പിണറായി സർക്കാറും സംഘ്പരിവാറും തമ്മിലെ എന്ത് ധാരണയാണ് ഇൗ കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന്​ പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്​തമാക്കണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.