കരാർ നിയമനങ്ങൾക്കെതിരെ എ.​ഐ.വൈ.എഫ്​

തിരുവനന്തപുരം: സർക്കാറി​ൻെറ കരാർ നിയമനങ്ങൾക്കെതിരെ സി.പി.ഐ യുവജന സംഘടന. വിവിധവകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ഒഴിവുകൾ നികത്താൻ കരാർ നിയമനങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എ.​ഐ.വൈ.എഫ്​ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പി.എസ്.സി വഴിയുള്ള നിയമനങ്ങൾ ത്വരിതപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. താൽക്കാലിക നിയമനങ്ങൾ അനിവാര്യമായ ഘട്ടങ്ങളിൽ എംപ്ലോയ്മൻെറ്​ എക്സ്​ചേഞ്ചുകളിലൂടെ മാത്രമേ പാടുള്ളൂ. ഇതിനായി പേര്​ രജിസ്​റ്റർചെയ്ത ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തിരിക്കുയാണ്. ഇവരെ മറികടന്നാണ് പല വകുപ്പുകളിലും കരാർ നിയമനങ്ങൾ നടത്തുന്നത്. വിവിധ പദ്ധതികളുടെ പേരിൽ രൂപവത്​കരിക്കുന്ന കൺസൾട്ടൻസികളുടെ മറവിലാണ് ഉയർന്ന ശമ്പളത്തിൽ പല കരാർ നിയമനങ്ങളും. ഇവിടെ യോഗ്യതകൾ പാലിക്കപ്പെടുന്നില്ല. പല തസ്തികകളിലും വിരമിച്ചവരെപ്പോലും പുനർനിയമിക്കുന്നു. ഈ പ്രവണത അംഗീകരിക്കാനാകില്ലെന്നും വ്യവസ്ഥാപിത മാർഗത്തിലൂടെ നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.