ടെമ്പോ ട്രാവലർ കത്തി നശിച്ചനിലയിൽ

പോത്തൻകോട്: നന്നാട്ടുകാവ് ചാത്തൻപാട് അമാറുകുഴിയ്ക്ക് സമീപം വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ കത്തി നശിച്ച നിലയിൽ. ചാത്തൻപാട് കല്ലുവെട്ടാം കുഴിയിൽ സുധീറി​ൻെറ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാവിലെ നാ​േലാടെയാണ് സംഭവം. സമീപവാസികളാണ് ടെമ്പോ ട്രാവലർ കത്തുന്നതു കണ്ടത്. തുടർന്ന്, സുധീറിനെ വിവരമറിയിക്കുകയായിരുന്നു. പോത്തൻകോട് പൊലീസി​ൻെറയും കഴക്കൂട്ടം ഫയർഫോഴ്സി​ൻെറയും സഹായത്തോടെ തീ അണച്ചു. വാഹനം പൂർണമായും കത്തിനശിച്ചു. പോത്തൻകോട് പോലീസിൽ കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. IMG-20200713-WA0045

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.