സ്വർണക്കടത്ത് പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് സി.പി.എമ്മെന്ന്​

നെടുമങ്ങാട്: മുഖ്യമന്ത്രിയുടെ ഓഫിസിന് ഉൾപ്പെടെ ബന്ധമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് സി.പി.എമ്മാണെണെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ്​ ജെ.ആർ. അനുരാജ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയും ഉന്നതന്മാരുടെ ബിനാമിയുമായ സന്ദീപ് നായരുടെ നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താംകല്ല് ജങ്​ഷനിൽനിന്ന്​ ആരംഭിച്ച മാർച്ച് സന്ദീപ് നായരുടെ സ്ഥാപനത്തിനുമുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. യുവമോർച്ച നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ്​ എസ്. സജി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ എം.എ. ഉണ്ണിക്കണ്ണൻ, ജില്ല കമ്മിറ്റിയംഗം യദുകൃഷ്ണൻ, സിജുമോൻ എന്നിവർ സംസാരിച്ചു. carbon cars yuva morcha marcha police thadanjappol നെടുമങ്ങാട് കാർബൺ കാർസ് യുവമോർച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.