ജില്ല അതിർത്തിയിൽ നിരീക്ഷണം കർശനമാക്കി ജില്ല ഭരണകൂടം

ഓച്ചിറ: ഓച്ചിറയിൽ ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തിൽ നിരീക്ഷണം കർക്കശമാക്കി. ആർ.ഡി.ഒ ഹരികുമാറിൻെറ നേതൃത്വത്തിൽ ജില്ല അതിർത്തിയിലെ കോവിഡ്​ ചെക്പോസ്​റ്റിൽ വാഹന പരിശോധന നടത്തി. മതിയായ രേഖകളില്ലാതെ അനാവശ്യമായി ജില്ലയിലേക്ക് കടന്ന വാഹനങ്ങൾ തിരിച്ചയച്ചു. പത്തോളം പേർക്കെതിരെ നടപടിയും എടുത്തു. ഓച്ചിറയിലെ മത്സ്യ-പച്ചക്കറി മാർക്കറ്റുകൾ, ബാങ്കുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തിയ സംഘം സാമൂഹിക അകലം പാലിക്കാത്ത സ്ഥാപന ഉടമകൾക്ക് താക്കീത് നൽകി. ജില്ല അതിർത്തിയായ ഓച്ചിറ വടക്കേ ജുമാ മസ്ജിദിന് സമീപമുള്ള ചെക് പോസ്​റ്റിൽ 24 മണിക്കൂറും നിരീക്ഷണം നടത്തും. ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും കോവിഡ്​ ബോധവത്കരണ അനൗൺസ്മൻെറ് നടത്തും. ഇതിനിടെ ഓച്ചിറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ തിങ്കളാഴ്ച പത്തുപേരുടെ സ്രവം പരിശോധിച്ചു. ആർ.ഡി.ഒക്ക് പുറമെ ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ. പ്രകാശ്, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഡി. സുനിൽകുമാർ, എച്ച്.ഐ. മധു, വില്ലേജ് ഓഫിസർ ബാബു എന്നിവർ നേതൃത്വം നൽകി. ജില്ല അതിർത്തിയിൽ കർശന പരിശോധന കടയ്ക്കൽ: ജില്ല അതിർത്തിയിൽ കർശന പരിശോധന. എം.സി റോഡിൽ കൊല്ലം- തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ വാഴോടാണ് കർശന പരിശോധന. പൊലീസിൻെറയും ആരോഗ്യവകുപ്പിൻെറയും നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ലോക്​ഡൗൺ കാലത്ത് വാഴോട് തിരുവനന്തപുരം ജില്ലയുടെയും കണ്ണങ്കോട് കൊല്ലം ജില്ലയുടെയും ചെക്കിങ് പോയിൻറുകൾ പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്ൾ ലോക്​ഡൗൺ പ്രഖാപിച്ചതോടെയാണ് ജില്ല അതിർത്തിയിൽ പരിശോധന വീണ്ടും കർശനമാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.