സ്‌കൂളിലെ മോഷണം: പൊലീസ് അന്വേഷണം ആരംഭിച്ചു

വെള്ളറട: ആനാവൂര്‍ ഗവ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പിന്‍വാതില്‍ തകര്‍ത്ത് ഓഫിസിനുള്ളില്‍നിന്ന് സെക്യൂരിറ്റി യൂനിറ്റ് മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ ഹെല്‍മറ്റും റെയിന്‍കോട്ടും മാസ്‌കും ധരിച്ച യുവാവ് സ്‌കൂള്‍ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. അര മണിക്കൂറിനുള്ളില്‍ മോഷണം നടത്തി റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറില്‍ കയറി മടങ്ങുകയായിരുന്നെന്നും സി.സി ടി.വി കാമറയിൽനിന്ന് വ്യക്തമാകുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച മുതലാണ് അന്വേഷണം ആരംഭിച്ചത് . മോഷ്ടാവിനെക്കുറിച്ച് സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അന്വേഷണം നടത്താന്‍ പൊലീസ് തയാറായത്. അന്വേഷണം ക്രിയാത്മകമാകാത്തതിനാല്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രക്ഷാകർത്താക്കള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.