കഞ്ചാവുമായി യുവാവ് പിടിയില്‍

പാറശ്ശാല: കഞ്ചാവുമായി യുവാവിനെ പിടികൂടി. തിരുവനന്തപുരം നേമം വില്ലേജ് പരിധിയിലുള്ള കരുമം ലക്ഷംവീട് കോളനിയില്‍ പന്നി മുട്ടത്തില്‍ വീട്ടില്‍ കിരണിനെ (28) യാണ് 1.130 കിലോ ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ചെങ്കല്‍ വട്ടവിള ഭാഗത്ത് സംശയകരാമായി കാണുകയായിരുന്ന യുവാവിനെ അമരവിള എക്‌സൈസ് റേഞ്ച്​ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ ഒരു കിലോയിലധികം കഞ്ചാവ് സമീപത്ത് മറ്റാര്‍ക്കോ കൈമാറിയതിനു ശേഷം മടങ്ങിവരവേ പിടിയിലാവുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ മുമ്പും നെയ്യാറ്റിന്‍കര പൊലീസ് സമാന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുധീഷ് കൃഷ്ണ, സിവില്‍ ഓഫിസര്‍മാരായ എ.എസ്. നിഷാന്ത്, എസ്. രാജേഷ് കുമാര്‍, ആര്‍.എസ്. രാജേഷ്, പി. ശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.