പാപ്പാളി ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ ജഡം
പുന്നയൂർക്കുളം: പാപ്പാളി ബീച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. തിങ്കളാഴ്ച രാത്രി 11ഓടെ അണ്ടത്തോട് കൊർദോവ ബീച്ചിലാണ് തിമിംഗലത്തെ ചത്ത നിലയിൽ കണ്ടത്. തിരയിൽ ഒഴുകിയ ജഡം രാവിലെയോടെ പാപ്പാളി തീരത്ത് എത്തി.
വാർഡ് മെംബർ ഷാനിബ മൊയ്തുണ്ണി, പി.എസ്. അലി എന്നിവർ അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ ഗീവർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രതീഷ്, ധനേഷ്, രഞ്ജിത്ത്, അനൂപ്, നാട്ടുകാരായ സൈനുദ്ദീൻ പാപ്പാളി, ഷിനാസ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
15 മീറ്ററോളം നീളമുള്ള തിമിംഗലം പൂർണമായി കരയിലല്ലാത്ത കാരണം സംസ്കരണ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. മുനക്കക്കടവ് കോസ്റ്റൽ പൊലീസ് എസ്.ഐ കെ.ബി. ജലീൽ, ഉദയൻ, സഞ്ജയ്, വടക്കേക്കാട് എസ്.ഐ ബാബു, മെംബർ മൂസ ആലത്തയിൽ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.