representational image
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
വടക്കാഞ്ചേരി: കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് പിടികൂടി. വടക്കാഞ്ചേരി ചരൽപറമ്പ് സ്വദേശികളായ കുളങ്ങര വീട്ടിൽ റാഫി (37), കുളങ്ങര വീട്ടിൽ ഹമീദ് (36) എന്നിവരെയാണ് വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. നീഗീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വ്യാഴാഴ്ച പിടികൂടിയത്.
20 ഗ്രാം കഞ്ചാവ് വീതമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. പ്രിവൻറ്റിവ് ഓഫിസർ സദാനന്ദൻ, സിവിൽ എക്സൈസ് ഓഫിസർ വൈശാഖ്, അബൂബക്കർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.