പാ​ത​യോ​ര​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ

സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് വീ​ണ്ടും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് വീ​ണ്ടും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. പാ​ർ​ളി​ക്കാ​ട് ബ​സ് സ്റ്റോ​പ്പ് ക​ഴി​ഞ്ഞ് ബൈ​പാ​സ് റോ​ഡി​ന്റെ ഓ​ര​ത്താ​ണ് വ​ൻ തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്. നി​ര​വ​ധി ത​വ​ണ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളി​യി​ട്ടും അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.

മേ​ഖ​ല​യി​ൽ പ​ക​ർ​ച്ച രോ​ഗ​ങ്ങ​ൾ പ​ട​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​രി​സ​ര​വാ​സി​ക​ൾ. ദു​ർ​ഗ​ന്ധം കാ​ര​ണം ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത് വാ​ഹ​ന യാ​ത്ര​കാ​ർ​ക്കും ദു​രി​ത​മാ​യി. സ​മീ​പ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും നി​ക്ഷേ​പി​ച്ച​വ​രെ കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ന​ഗ​ര​സ​ഭ ഈ ​മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.  

Tags:    
News Summary - Toilet garbage dumped on road again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.