പള്ളിമണ്ണ ക്ഷേത്രത്തിന് സമീപം നടുറോഡിൽ വീണ യുവാവിനെ മന്ത്രി രാധാകൃഷ്ണൻ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കുന്നു
നടുറോഡിൽ കുഴഞ്ഞുവീണ യുവാവിന് തുണയായി മന്ത്രി കെ. രാധാകൃഷ്ണൻ
വടക്കാഞ്ചേരി: നടുറോഡിൽ കുഴഞ്ഞുവീണ യുവാവിന് തുണയായി മന്ത്രി. കുമ്പളങ്ങാട്-കാഞ്ഞിരക്കോട് പാതയിൽ പള്ളിമണ്ണ ക്ഷേത്രത്തിന് സമീപത്ത് ഫിക്സ് വന്ന് കുഴഞ്ഞുവീണ കുമ്പളങ്ങാട് ആലപ്പാട്ട് വീട്ടിൽ സാജുവിനെയാണ് (50) മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 11.30ന് ദേശമംഗലത്തെ പൊതുപരിപാടി ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴാണ് കുമ്പളങ്ങാട് പള്ളിമണ്ണ ക്ഷേത്രത്തിന് സമീപം യുവാവ് നടുറോഡിൽ കുഴഞ്ഞുവീഴുന്നത് മന്ത്രി കണ്ടത്.
ഉടൻ വാഹനം നിർത്തുകയും വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരെ വിളിച്ചുവരുത്തി നാട്ടുകാരുടെ സഹായത്തോടെ സാജുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.