representational image
Posted On
date_range Updated On
date_range കാട്ടാനയെ കുഴിച്ചുമൂടിയ കേസ്: അവസാന പ്രതിയും കീഴടങ്ങി
വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അവസാനത്തെ പ്രതിയും വനം വകുപ്പിന് മുന്നിൽ കീഴടങ്ങി. പാലാ പട്ടിമറ്റം സ്വദേശി അരുണാണ് വ്യാഴാഴ്ച രാവിലെ മച്ചാട് ഫോറസ്റ്റ് റേഞ്ചർ ശ്രീദേവി മധുസൂദനന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ കാറിലാണ് മുറിച്ച ആനക്കൊമ്പുമായി സഹോദരനും പ്രധാന പ്രതിയുമായ അഖിൽ മോഹൻ യാത്ര ചെയ്തത്. ഈ കാർ നേരേത്ത വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതോടെ കേസിൽ വനം വകുപ്പ് പ്രതി ചേർക്കപ്പെട്ട 11 പേരും അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.