വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു
പൊതുസേവന മേഖല അഴിമതിരഹിതമാക്കും -മന്ത്രി
വടക്കാഞ്ചേരി: പൊതുസേവന മേഖല അഴിമതിരഹിതവും കാര്യക്ഷമവുമാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച ഓഫിസുകളുടെ ഉദ്ഘാടനവും പി.എം.എ.വൈ ആവാസ് പ്ലസ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും നിർവഹിക്കുകയായിരുന്നു മന്ത്രി.
53.90 ലക്ഷം രൂപ ചെലവിൽ നിർമിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസും 12.02 ലക്ഷം രൂപ ചെലവിൽ നിർമിച്ച വനിത-ശിശു വികസന പദ്ധതി ഓഫിസും 12.01 ലക്ഷം രൂപ ചെലവിൽ നിർമിച്ച ക്ഷീര വികസന ഓഫിസുമാണ് മന്ത്രി നാടിന് സമർപ്പിച്ചത്.
സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ എം. ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബസന്ത് ലാൽ, പി.പി. സുനിത, ടി.വി. സുനിൽകുമാർ, കെ. ജയരാജ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജലീൽ ആദൂർ, പി. സാബിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ. ശ്രീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.