മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കി​ണ​ർ പ​രി​സ​ര​ത്ത് നടന്ന അ​പ​ക​ടം

ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ നി​യ​ന്ത്ര​ണം​വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വൈ​ദ്യു​തി തൂ​ണ് മൂ​ന്നാ​യി മു​റി​ഞ്ഞു.

ഡ്രൈ​വ​ർ ഷോ​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കി​ണ​ർ പ​രി​സ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലം​പാ​റ ഭാ​ഗ​ത്തു​നി​ന്നും പ​ത്താം ക​ല്ല് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഡെ​ലി​വ​റി വാ​ന്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഹ​നീ​ഫ​യാ​ണ്​ (52) വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. വൈ​ദ്യു​തി ക​മ്പി​ക​ളു​ൾ​പ്പെ​ടെ വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. ഹ​നീ​ഫ​യെ നാ​ട്ടു​കാ​രാ​ണ്​ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ എ​ത്തി​യ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്. 

Tags:    
News Summary - Delivery van hit an electric post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.