കഞ്ചാവ് ലോബിയുടെ മർദനം: മൂന്നുപേർ പിടിയിൽ
വടക്കാഞ്ചേരി: വീടിനുമുന്നിലെ കഞ്ചാവ് ലോബിയുടെ വിളയാട്ടം ചോദ്യം ചെയ്തതിന് കുടുംബത്തെ മർദിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. വടക്കാഞ്ചേരി കുന്നത്ത് വീട്ടിൽ ആകാശ് (20), ചേലക്കര കോൽപ്പുറത്ത് വീട്ടിൽ അജിത്ത് (21), മംഗലം കുന്നത്ത് പീടികയിൽ ഫാരിസ് (29) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിനടുത്തുെവച്ച് ഞായറാഴ്ച രാത്രി വീടിെൻറ മുന്നിലെ റോഡിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനായിരുന്നു അരിമ്പൂർ വീട്ടിൽ സേവ്യർ ചേട്ടൻ അജോ ജോസിനേയും, അമ്മയേയും ആക്രമിച്ചത്.
പ്രതികളെകഞ്ചാവ് ലോബിയുടെ മർദനം: മൂന്നുപേർ പിടിയിൽ പിടികൂടിയ വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സാബുവിെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐമാരായ മുഹമ്മദ് ബഷീർ, വിനു, എ.എസ്.ഐ ദിലീപ് കുമാർ, അബ്ദുൽ സലീം, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.