കൊടുങ്ങല്ലുർ: കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ വീണ്ടും മോഷണം. കാര ബീച്ച് റോഡിലെ സെൻറ് ജോസഫ് കപ്പേളയിലാണ് മോഷണം നടന്നത്. പള്ളിയുടെ ഇരുമ്പ് വാതിലിെൻറ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് അകത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവർന്നത്. പുലർച്ച രണ്ട് മണിയോടെയാണ് മോഷണം നടന്നതെന്നാണ് സൂചന. മോഷ്ടാവിേൻറതെന്ന് കരുതുന്ന ദൃശ്യങ്ങൾ അടുത്തുള്ള വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. ചൊവ്വാഴ്ച എടവിലങ്ങ് ചന്തക്ക് വടക്കുവശം അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവൻ സ്വർണം കവർന്നിരുന്നു.
28 പവെൻറ കവർച്ച: തെളിവെടുപ്പ് നടത്തി
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വീട് കുത്തിത്തുറന്ന് 28 പവൻ സ്വർണം കവർന്ന കേസിെൻറ അന്വേഷണ ഭാഗമായി വിരലടയാള വിദഗ്ധരും പൊലീസ് നായും തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ കെ9 വിഭാഗത്തിലെ സ്റ്റെല്ല എന്ന നായ് കവർച്ച നടന്ന വീട്ടിൽ നിന്ന് മണം പിടിച്ച് റോഡ് വരെ ഓടിയെത്തി.സ്വർണം സൂക്ഷിച്ചിരുന്ന അലമാരയിൽ നിന്നും മറ്റും ചില വിരലടയാളങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. എടവിലങ്ങ് ചന്തക്ക് വടക്കുവശം പതപ്പള്ളി ഷാനവാസിെൻറ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച 23 പവെൻറ സ്വർണ നാണയങ്ങളും അഞ്ച് പവൻ തൂക്കമുള്ള സ്വർണ ബിസ്ക്കറ്റുകളുമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്.
പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം
കൊടുങ്ങല്ലൂർ: എടവിലങ്ങിനോട് ചേർന്ന ശ്രീനാരായണപുരം പത്താഴക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം. പത്താഴക്കാട്-എടവിലങ്ങ് റോഡിൽ കറപ്പം വീട്ടിൽ അഷറഫിെൻറ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.വീടിെൻറ മുൻവശത്തെയും പിറകുവശത്തെയും വാതിലുകൾ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഗൃഹനാഥനായ അഷറഫ് വിദേശത്താണ്.കുടുംബാംഗങ്ങൾ ഒരാഴ്ച്ചയായി സ്ഥലത്തില്ല. അയൽവാസികളാണ് മോഷണശ്രമം കണ്ടെത്തിയത്. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.